‘എൽഡിഎഫ് സ്ഥാനാർഥിയെന്ന് പറയാൻ ധൈര്യമില്ല, യുഡിഎഫ് ലേബലിൽ വോട്ട് പിടിക്കുന്നു’; തോമസ് ചാഴികാടനെതിരെ യുഡിഎഫ്

തോമസ് ചാഴികാടൻ UDF ലേബലിൽ അറിയപ്പെടാനും വോട്ട് പിടിക്കാനുമാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി യുഡിഎഫ്. എൽഡിഎഫ് എന്ന് ധൈര്യമായി പറയാൻ സാധിക്കുന്നില്ലെന്നും പോസ്റ്ററുകളിൽ ഇത് വ്യക്തമാണെന്നും ഫ്രാൻസിസ് ജോർജ്ജ് ആരോപിച്ചു. അതേസമയം യുഡഎഫ് തെറ്റിധാരണ പരത്തുകയാണെന്നും ഒരിടത്തും യുഡിഎഫ് എന്ന് പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്നും ചാഴികാടനും പറഞ്ഞു.
കോട്ടയത്ത് പോരാട്ടം കടുകുബോൾ ആരോപണ പ്രത്യാരോപണങ്ങളും സജീവമാകുകയാണ്. ആദ്യ ആരോപണം യുഡിഎഫിന്റെ ഭാഗത്ത് നിന്ന് തന്നെ. തോമസ് ചാഴികാടന് എൽഡിഎഫ് സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞ് വോട്ട് ചോദിക്കാൻ ധൈര്യമില്ലെന്നാണ് ആരോപണം. തെഞ്ഞെടുപ്പിൽ യുഡിഎഫ് ലേബലിൽ അറിയപ്പെടാനാണ് ചാഴികാടൻ ശ്രമിക്കുന്നത്. ചിഹ്നം മാത്രം ഉയർത്തിക്കാട്ടി പോസ്റ്റർ അടിച്ചതും ഇതുകൊണ്ടാണെന്നുമാണ് യുഡിഎഫ് സ്ഥനാർത്ഥി ഫ്രാൻസിസ് ജോർജ്ജിൻ്റെ ആരോപണം.
എന്നാൽ ആരോപണങ്ങളെ പൂർണ്ണമായും തോമസ് ചാഴികാടൻ തള്ളികളഞ്ഞു. UDF തെറ്റിധാരണ പരത്താൻ ശ്രമിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി തന്നെയാണ് വോട്ട് തേടുന്നത് യുഡിഎഫ് പുറത്താക്കിയപ്പോൾ കാലുപിടിച്ച് കിടക്കാതിരുന്നത് ആത്മബോധം ഉള്ളത് കൊണ്ടാണെന്നും ചാഴികാടൻ പറഞ്ഞു.
Story Highlights: UDF against Thomas Chazhikadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here