യുഡിഎഫ് ഭരിക്കുന്ന ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ സമ്മാനമായി നൽകിയ പ്രഷർകുക്കർ പൊട്ടിത്തെറിച്ചു

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ സമ്മാനമായി നൽകിയ പ്രഷർകുക്കർ പൊട്ടിത്തെറിച്ചു. ബജറ്റ് അവതരണത്തിനു ശേഷമായിരുന്നു സർക്കാർ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും കുക്കർ സമാനമായി ലഭിച്ചത്. യുഡിഎഫ് ആണ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ വീട്ടിലാണ് കുക്കർ പൊട്ടിത്തെറിച്ചത്. സർക്കാർ ജീവനക്കാർക്ക് സമ്മാനം നൽകുന്നത് തെറ്റാണോ എന്നറിയില്ല എന്ന് പ്രസിഡൻ്റ് പറഞ്ഞു. മുൻപും ഇതേ കീഴ്വഴക്കം ഉണ്ടായിരുന്നു എന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രതികരിച്ചു.
Story Highlights: edapally block panchayath pressure cooker
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here