Advertisement

ഡോ. കെ കെ ഗീതാകുമാരി കാലടി സംസ്‌കൃത സര്‍വകലാശാല വി.സി; രാജ്ഭവന്‍ ഉത്തരവിറക്കി

March 21, 2024
Google News 2 minutes Read
K K Geethakumari kalady university new vice chancellor

ഡോ. കെ കെ ഗീതാകുമാരി കാലടി സംസ്‌കൃത സര്‍വകലാശാല പുതിയ വൈസ് ചാന്‍സിലര്‍. കെ കെ ഗീതാകുമാരിയെ വൈസ് ചാന്‍സിലറായി നിയമിച്ചുകൊണ്ട് രാജ്ഭവന്‍ ഉത്തരവിറക്കി. കാലിക്കറ്റ് സര്‍വകലാശാലയില്‍ സംസ്‌കൃത വിഭാഗം പ്രൊഫസര്‍ ആണ് ഡോ. കെ കെ ഗീതാ കുമാരി. നിലവിലെ വിസി ഡോ.എം.വി.നാരായണനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയിരുന്നു. നിയമനത്തില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയാണ് പിരിച്ചുവിട്ടത്. ഈ നടപടി ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് കെ കെ ഗീതാ കുമാരിയെ പുതിയ വൈസ് ചാന്‍സിലറായി നിയമിച്ചുകൊണ്ട് രാജ്ഭവന്‍ ഉത്തരവിറക്കിയത്. (K K Geethakumari kalady university new vice chancellor)

Story Highlights : K K Geethakumari kalady university new vice chancellor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here