Advertisement

അനധികൃത സ്വത്ത് സമ്പാദനം: തമിഴ്നാട് മുൻ ആരോഗ്യമന്ത്രിയുടെ വസതിയിൽ ഇഡി റെയ്ഡ്

March 21, 2024
Google News 2 minutes Read
Probe Agency Raids Ex Tamil Nadu Health Minister In Disproportionate Assets Case

എഐഎഡിഎംകെ നേതാവും തമിഴ്നാട് മുൻ മന്ത്രിയുമായ സി വിജയഭാസ്കറിൻ്റെ വസതിയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചെന്നൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിൻ്റെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.

തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ നിന്നുള്ള അതിശക്തനായ നേതാവാണ് മുൻ ആരോഗ്യമന്ത്രി കൂടിയായ വിജയഭാസ്കർ. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ 2022 ൽ സംസ്ഥാന വിജിലൻസിന് ലഭിച്ച പരാതിയിലാണ് ഇഡി നടപടി. ഗുട്ക അഴിമതിക്കേസിൽ സിബിഐ നടപടിയും വിജയഭാസ്കർ നേരിടുന്നുണ്ട്.

ചെന്നൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ജി-സ്‌ക്വയറിലും പരിശോധന നടക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി നടപടി. ചെന്നൈ നഗരത്തിലും പരിസരത്തുമുള്ള ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. രണ്ട് കേസുകളിലുമായി 25 ഓളം സ്ഥലങ്ങളിൽ പരിശോധന നടക്കുണ്ടെന്നാണ് വിവരം.

Story Highlights : Probe Agency Raids Ex Tamil Nadu Health Minister In Disproportionate Assets Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here