Advertisement

‘എനിക്ക് അഭിമാനമാണ് എന്റെ കറുപ്പ് നിറം, നിറം കറുത്താലും വെളുത്താലും ആദ്യം മനുഷ്യനാവുക’: രമ്യ ഹരിദാസ്

March 21, 2024
1 minute Read

നർത്തകനായ ഡോക്ടർ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വിദ്വേഷ പരാമർശത്തിൽ വിമർശനവുമായി ആലത്തൂർ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. എനിക്ക് അഭിമാനമാണ് എന്റെ കറുപ്പ് നിറം. നിറം കറുത്താലും വെളുത്താലും ആദ്യം മനുഷ്യനാവുക. കലാമണ്ഡലം എന്ന പേര് കൂടെ ചേർത്ത് മഹാത്മാവായ മഹാകവിയുടെ സ്ഥാപനത്തെ അപമാനിക്കരുതെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു.

മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല. നിറത്തിൻ്റെയും ജാതിയുടേയും പേരിൽ ഒരാൾ അധിക്ഷേപിക്കപ്പെടുമ്പോൾ കലയും സംസ്കാരവും മരിക്കുന്നുവെന്നാണ് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്.

മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോചകത്വം വേറെയില്ല.

എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല. ഇതായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന. യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം.

രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചത്

എനിക്ക് അഭിമാനമാണ് എന്റെ കറുപ്പ് നിറം..
നിറം കറുത്താലും വെളുത്താലും ആദ്യം മനുഷ്യനാവുക!
കലാമണ്ഡലം എന്ന പേര് കൂടെ ചേർത്ത് മഹാത്മാവായ മഹാകവിയുടെ സ്ഥാപനത്തെ അപമാനിക്കരുത്..

Story Highlights : Ramya Haridas Against Kalamandalam sathyabhama

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top