Advertisement

ആർഎൽവി രാമകൃഷ്ണന് വേദിയൊരുക്കി പാലക്കാട്‌ വിക്ടോറിയ കോളജ്

March 22, 2024
Google News 2 minutes Read

അധിക്ഷേപം നേരിട്ട കലാകാരൻ ആർഎൽവി രാമകൃഷ്ണന് വേദിയൊരുക്കി പാലക്കാട്‌ വിക്ടോറിയ കോളജ്. ഇന്ന് ഉച്ചക്ക് നടക്കുന്ന കോളജ് ഡേ സെലിബ്രേഷനിൽ ആർഎൽവി മുഖ്യഥിതിയാകും. കെ.എസ്.യു ഭരിക്കുന്ന യൂണിയൻ ആണ് വേദിയൊരുക്കുന്നത്.

കറുത്ത നിറമുള്ള ആളുകൾ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നർത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും നൃത്താധ്യാപിക സത്യഭാമ സമൂഹമാധ്യമത്തിലെ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇത് തനിക്കെതിരെയുള്ള അധിക്ഷേപങ്ങളാണെന്നു വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണു കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ രം​ഗത്ത് വന്നിരുന്നു.

കലാമണ്ഡലം സത്യഭാമയ്ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ. പരാതി നൽകുന്നത് സംബന്ധിച്ച് വിദഗ്ധരോട് നിയമോപദേശം തേടിയിട്ടുണ്ട്. കലാരംഗത്ത് പുതുതായി ആളുകൾക്ക് കടന്നു വരാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും രാമകൃഷ്ണൻ പറഞ്ഞു.

ഇതിനിടെ മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള സുരേഷ് ഗോപിയുടെ ക്ഷണം ആർഎൽവി രാമകൃഷ്ണൻ സ്വീകരിച്ചു. കൊല്ലം ഭരണിക്കാവ് ക്ഷേത്ത്രിൽ മോഹിനിയാട്ടം അവതരിപ്പിക്കാനായിരുന്നു സുരേഷ് ഗോപി ക്ഷണിച്ചിരുന്നത്. സുരേഷ് ഗോപിയുമായി ഫോണിൽ സംസാരിച്ചെന്നും ക്ഷണം സ്വീകരിച്ചെന്നും രാമകൃഷ്ണൻ അറിയിച്ചു. പ്രതിഫലം നൽകിയാണ് പരിപാടിക്കു വിളിക്കുന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി വിവാദത്തിൽ കക്ഷിചേരാനില്ലെന്നും വ്യക്തമാക്കിയിരുന്നു.

Story Highlights : R. L. V. Ramakrishnan will be the chief guest in Victoria College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here