‘മറ്റൊരു പരിപാടിയുണ്ട്’; സുരേഷ് ഗോപിയുടെ കുടുംബക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് RLV രാമകൃഷ്ണന്‍

സുരേഷ് ഗോപിയുടെ കുടുംബക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. നേരത്തെ നിശ്ചയിച്ച മറ്റൊരു പരിപാടിയുള്ളതിനാലാണ് പങ്കെടുക്കാത്തതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ ക്ഷണത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെയാണ് ആര്‍എല്‍വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി അറിയിച്ചത്.
കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. പ്രതിഫലം നല്‍കിത്തന്നെയാണ് ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി വിവാദത്തില്‍ കക്ഷിചേരാനില്ലെന്നും വ്യക്തമാക്കിയിരുന്നു.
Story Highlights : RLV Ramakrishnan will not participate the program at Suresh Gopi’s Kudumbakshetram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here