ആർ എൽ വി രാമകൃഷ്ണന് വേദി നൽകും, കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് പങ്കെടുപ്പിക്കും: സുരേഷ് ഗോപി

ആർ എൽ വി രാമകൃഷ്ണന് വേദി നൽകുമെന്ന് സുരേഷ് ഗോപി. കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് ആർഎൽവി രാമകൃഷ്ണനെ പങ്കെടുപ്പിക്കും. കലാമണ്ഡലം ഗോപിയുടെ പത്മ അവാർഡ് വിവാദങ്ങളിൽ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തി.
പത്മശ്രീ അവാർഡിന് സഹായം അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി ബന്ധപ്പെട്ടിരുന്നു. 2015 വരെ അവാർഡ് നിർണയത്തിൽ പല അഴിമതിയും നടന്നിട്ടുണ്ട്. തനിക്ക് ഇടപെടാൻ കഴിയില്ലെന്നും സെൽഫ് അഫിഡവിറ്റ് നൽകാനും നിർദേശിച്ചു. പുറത്ത് പറയാതിരുന്നത് കലാമണ്ഡലം ഗോപിയോടുള്ള സ്നേഹം കൊണ്ട്. കലാമണ്ഡലം ഗോപി എല്ലാം വെളിപ്പെടുത്തിയാൽ സന്തോഷം.
കലാമണ്ഡലം ഗോപിയെ വീട്ടിലെത്തി കാണില്ല. സന്ദർശനം ഒഴിവാക്കിയത് കലാമണ്ഡലം ഗോപിക്ക് രാഷ്ട്രീയ ബാധ്യതകൾ ഉള്ളതിനാൽ. സ്വന്തം ഇഷ്ടപ്രകാരം സന്ദർശനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Story Highlights : Suresh Gopi Support on RLV Ramakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here