Advertisement

സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു; തോമസ് ഐസക്കിനെതിരെ പരാതി

March 22, 2024
Google News 1 minute Read

പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിനെതിരെ പരാതി. സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതായാണ് പരാതി. ഹരിതസേന, കുടുംബശ്രീ തുടങ്ങിയവയെയടക്കം പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ കളക്ടർക്കാണ് പരാതി നൽകിയത്

കുടുംബശ്രീ, ഹരിതസേന എന്നീ സംവിധാനങ്ങളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്നാണ് പ്രധാന പരാതി. കേരള സർക്കാർ സ്ഥാപനമായ കെ ഡെസ്ക്കിലെ ജീവനക്കാരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നും പരാതിയിലുണ്ട്പരാതിയിലുണ്ട് തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടർക്ക് യുഡിഎഫ് ജില്ലാ ചെയർമാനാണ് പരാതി നൽകിയിരിക്കുന്നത്. കെ ഡിസ്കിലെ ജീവനക്കാരെ ഉപയോഗിച്ച് അൻപതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വ്യാജവാഗ്ദാനം നൽകി വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. കെ ഡസ്ക്ക് പ്രവർത്തകരെ തൊഴിൽ നൈപുണ്യ പരിശീലനം എന്ന പേരിൽ തോമസ് ഐസക്കിന്റെ പ്രചാരണത്തിന് വേണ്ടി ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും ഉപയോഗിക്കുകയാണെന്നും യുഡിഎഫ് പരാതിയുണ്ട്

സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് എൽഡിഎഫ് നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ ഉടൻ തടയണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.അതേസമയം പരാജയഭീതി കൊണ്ട് യുഡിഎഫ് വ്യാജ പരാതികൾ ഉന്നയിക്കുകയാണ് എന്നാണ് ഇടതുപക്ഷത്തിന് നിലപാട്.

Story Highlights : UDF Complaint against LDF candidate Thomas Isaac

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here