Advertisement

കൊല്ലത്ത് ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്തേക്ക് ബൈക്ക് ഇടിച്ചുകയറ്റി, ഭിന്നശേഷിക്കാരന് ദാരുണാന്ത്യം

March 23, 2024
Google News 1 minute Read

കൊല്ലത്ത് ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്തേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. കൊല്ലം ജോനകപ്പുറത്ത് മരിച്ചത് തമിഴ്‌നാട് സ്വദേശി പരശുറാം. 10 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തിൽപ്പെട്ടത് കെടാമംഗലം സ്വദേശികൾക്കാണ്. പരശുറാം ഉരഗങ്ങിക്കിടക്കുകയായിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ബൈക്ക് ഓടിച്ച് പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. 10 പേർക്ക് ഗുരുതരമായി പരുക്കേറ്റു അതിൽ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി സിബിൻ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Story Highlights : Bike Accident in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here