Advertisement

മദ്യനയ അഴിമതിക്കേസ്; ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം നിരസിച്ച് കോടതി

March 23, 2024
Google News 3 minutes Read
Delhi Highcourt denies urgent hearing of plea filed by Arvind Kejriwal

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചോദ്യം ചെയ്ത അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി ഉടന്‍ പരിഗണിക്കില്ല. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചു. ഇഡിയുടെ നീക്കത്തെ വെല്ലുവിളിച്ചുകൊണ്ട് തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കെജ് രിവാള്‍ പറഞ്ഞു. മാര്‍ച്ച് 28വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് ഇഡി.(Delhi Highcourt denies urgent hearing of plea filed by Arvind Kejriwal)

കെജ്രിവാളിനെ തടവിലാക്കിയാല്‍ ജയിലില്‍ വച്ച് ഭരണം നടത്തുമെന്ന് എഎപി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗ്വന്ത് മന്‍ പറഞ്ഞു. ജയിലില്‍ കെജ്രിവാളിന് ഓഫീസ് സ്ഥാപിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെജ്രിവാള്‍ ജയിലില്‍ നിന്ന് ഡല്‍ഹി ഭരിക്കുമെന്ന എഎപി മന്ത്രി അതിഷിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ഗ്യാങുകള്‍ ജയിലില്‍ നിന്ന് നയിക്കാമെങ്കിലും സര്‍ക്കാരിനെ ജയിലില്‍ നിന്ന് നയിക്കാനാകില്ലെന്നായിരുന്നു ബിജെപി എംപി മനോജ് തിവാരിയുടെ പരിഹാസം. ഡല്‍ഹിയിലെ ജനങ്ങളെ ദുരിതത്തിലാക്കിയ കെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ജനങ്ങള്‍ അത് മധുരം വിതരണം ചെയ്ത് ആഘോഷിച്ചെന്നും ബിജെപി ആരോപിച്ചു.

Read Also ജയിലില്‍ നിന്ന് ഗ്യാങിനെ നിയന്ത്രിക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ട്, സര്‍ക്കാരിനെ അങ്ങനെ നിയന്ത്രിക്കാനൊന്നും പറ്റില്ല; അതിഷിയ്ക്കും കെജ്രിവാളിനുമെതിരെ ബിജെപി

ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് കെജ്രിവാളിന്റേതെന്ന് മനോജ് തിവാരി ആരോപിച്ചു. വികസനപ്രവര്‍ത്തനങ്ങളൊന്നും നടത്താതെ സ്വന്തം കീശ വീര്‍പ്പിക്കുന്നതില്‍ മാത്രമായിരുന്നു എഎപി മന്ത്രിമാര്‍ ശ്രദ്ധിച്ചിരുന്നത്. സ്വന്തം ഗ്യാങിനെ ജയിലില്‍ നിന്ന് നിയന്ത്രിക്കുന്ന കുറ്റവാളികളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും സര്‍ക്കാരിനെ ജയിലില്‍ നിന്ന് നിയന്ത്രിക്കുന്ന കാര്യം നടപ്പില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു. വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Story Highlights : Delhi Highcourt denies urgent hearing of plea filed by Arvind Kejriwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here