Advertisement

കേരളത്തിന് നേരെയും വേട്ടയാടല്‍ ഉണ്ടാകാം; എം വി ഗോവിന്ദന്‍ ട്വന്റിഫോറിനോട്

March 23, 2024
Google News 1 minute Read
MV Govindan about Arvind Kejriwal's arrest

കേരള സര്‍ക്കാരിന് നേരെയും മുഖ്യമന്ത്രി പിണറായി വിജയന് നേരെയും വേട്ടയാടല്‍ ഉണ്ടാകാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ ഏത് സാഹചര്യവും വരാം. എന്തൊക്കെ കടന്നാക്രമണം നടന്നാലും അവയെ എല്ലാം അതിജീവിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ആരെയും അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കാനാണെന്നും എം വി ഗോവിന്ദന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേടുമെന്നാ
ണ് പ്രതീക്ഷിക്കുന്നത്. സിഎഎ രാജ്യത്ത് നടപ്പാലാക്കുന്നതിനെ എതിര്‍ന്ന എം വി ഗോവിന്ദന്‍, ഒരു വലിയ ജനവിഭാഗത്തെ രണ്ടാം പൗരന്മാരാക്കി മാറ്റുകയാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും പറഞ്ഞു.

അരിവന്ദ് കെജ് രിവാളിന്റെ അറസ്റ്റിനെ വിമര്‍ശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി, ഫാസിസ്റ്റ് രീതിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പറഞ്ഞു.

Story Highlights : MV Govindan about Arvind Kejriwal’s arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here