Advertisement

ആലത്തൂരിൽ പാട്ട് തുടരുക തന്നെ ചെയ്യും; യുഡിഎഫ് പാട്ടും പാടി ജയിക്കുമെന്ന് രമ്യ ഹരിദാസ്

March 23, 2024
1 minute Read

ആലത്തൂരിൽ പാട്ട് തുടരുക തന്നെ ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ട്വന്റിഫോറിനോട്. രണ്ടാം തവണയും യുഡിഎഫ് പാട്ടും പാടി ജയിക്കുമെന്ന് രമ്യ ഹരിദാസ് പറയുന്നു. പാട്ട് ആര് ആവശ്യപ്പെട്ടാലും പാടിക്കൊടുക്കുക തന്നെ ചെയ്യും.

ഏത് പരിപാടിയിൽ പങ്കെടുക്കുമ്പോഴും ഒരു പാട്ട് പാടണമെന്ന് ഒരഅമ്മ ചോദിച്ചാൽ പാടാതിരിക്കാൻ കഴിയില്ല. അത് ആലത്തൂരിൽ തുടരുക തന്നെ ചെയ്യും. 2019ല്‍ ഇവിടെ വന്ന നാളു മുതല്‍ പത്രവും പാര്‍ട്ടിയും ഇതുതന്നെയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. കൂടാതെ അന്താക്ഷരി ചാലഞ്ചും ഏറ്റെടുത്ത ആലത്തൂർ സ്ഥാനാർത്ഥി രമ്യാ ഹരിദാസ് വിജയിച്ചു.

പാട്ടു പാടി പ്രചാരണം ആരംഭിക്കാനാണ് പാര്‍ട്ടി പറഞ്ഞത്. ഇത്തവണയും പാട്ടു പാടും. ഇപ്പോൾ കല്യാണമില്ല, ഞാനും രാഹുൽ ഗാന്ധിയും രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. മതേതരത്വത്തിന് വേണ്ടിയുള്ള ഒറ്റക്കെട്ടായി പോരാട്ടത്തിലാനെന്നും രമ്യ ഹരിദാസ് പറഞ്ഞു.

Story Highlights : Ramya Haridas About Alathoor Constituency singing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top