ഓമനേ…; ആടുജീവിതത്തിലെ പ്രണയഗാനം പുറത്ത്

ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിലെ പ്രണയ ഗാനം പുറത്ത്. അക്കാദമി അവാര്‍ഡ് ജേതാവായ എ ആര്‍ റഹ്മാന്‍ ഈണമിട്ട ഓമനേ എന്ന പ്രണയഗാനമാണ് വിഷ്വല്‍ റൊമാന്‍സ് ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. നോവലിലെ മലയാളികള്‍ മനസില്‍ അനുഭവിച്ചറിഞ്ഞ നജീബ്-സൈനു പ്രണയത്തിന് സുന്ദരമായ സംഗീതഭാഷയും ദൃശ്യഭാഷയും നല്‍കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. (Aadujeevitham movie new song out now)
റഫീക്ക് അഹമ്മദ് വരികളെഴുതിയ ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ചിന്മയിയും രക്ഷിത സുരേഷും ചേര്‍ന്നാണ്. പൃഥ്വിരാജിന്റേയും അമലാ പോളിന്റേയും സ്‌ക്രീന്‍ പ്രെസന്‍സ് ഗാനരംഗത്തെ കൂടുതല്‍ ജീവനുറ്റതാക്കുന്നു. ആലപ്പുഴയിലെ തീരപ്രദേശത്തിന്റെ ഭംഗി ഒപ്പിയെടുക്കുന്ന മനോഹരമായ ഫ്രെയിമുകളും ഗാനരംഗത്തിലുണ്ട്.
Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ
മാര്‍ച്ച് 28നാണ് ആടുജീവിതം റിലീസ് ചെയ്യുന്നത്. ഒരുപാട് സ്വപ്‌നങ്ങളുമായി ഗള്‍ഫിലെത്തി അവിടെ ചതിക്കപ്പെട്ട് മരുഭൂമിയില്‍ പെട്ടുപോകുന്ന നജീബെന്ന യുവാവിന്റെ കഥയാണ് ആടുജീവിതം. ആറാട്ടുപുഴ സ്വദേശിയായ നജീബ് എന്നയാളുടെ യഥാര്‍ത്ഥ പ്രവാസി അനുഭവങ്ങളാണ് നോവലിനും സിനിമയ്ക്കും ആധാരം.
Story Highlights : Aadujeevitham movie new song out now
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here