കാട്ടുശ്ശേരി വേലയോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ചു
പാലക്കാട് കാട്ടുശ്ശേരി വേലയോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനുമതി നിഷേധിച്ചു. വെടിക്കെട്ട് ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സംഭരണശാല ക്രമീകരിച്ചിട്ടില്ലെന്ന കാരണത്താലാണ് നടപടി.
അനുമതി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട റിസ്ക് അസസ്‌മെന്റ് പ്ലാനും വേല കമ്മറ്റി ഹാജരാക്കിയിട്ടില്ല. ഉപകരണങ്ങളുടെ കെമിക്കൽ ലബോറട്ടറി പരിശോധന നടത്തിയിട്ടില്ലെന്നും 2 മാസത്തിന് മുമ്പ് അപേക്ഷ നൽകണമെന്ന വ്യവസ്ഥ ലംഘിച്ചുവെന്നും എഡിഎം ഉത്തരവിൽ പറയുന്നു. മാർച്ച് 26, 27 തീയതികളിലാണ് കാട്ടുശ്ശേരി വെടിക്കെട്ട്.
Story Highlights : Permission denied for kattucherry Vedikkettu
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here