പൗരത്വനിയമഭേദഗതി കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നു; നാമജപ ഘോഷയാത്ര കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നില്ല: ഇത് ഇരട്ട നീതിയെന്ന് എംടി രമേശ്

സംസ്ഥാനത്ത് ഇരട്ട നീതിയെന്ന് ബിജെപി നേതാവ് എംടി രമേശ്. പൗരത്വഭേദഗതിയുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ ഇടത് വലത് മുന്നണികൾ ആവശ്യപ്പെടുന്നു. എന്തുകൊണ്ട് നാമജപ ഘോഷയാത്രയുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നില്ല. ഭൂരിപക്ഷ ജനവിഭാഗത്തോട് എന്തിനാണ് അവഗണന എന്നും എംടി രമേശ് ചോദിച്ചു.
കലാപം ഉണ്ടാക്കിയവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ ശ്രമം നടക്കുമ്പോൾ സമാധാനപരമായി സമരം ചെയ്തവർക്കെതിരെയുള്ള കേസുകൾ നിലനിർത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: caa cases mt ramesh namajapa ghoshayatra
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here