സിദ്ധാർത്ഥന്റെ മരണം; കേസ് CBIക്ക് കൈമാറാനുള്ള ഉത്തരവ് വൈകിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ കേസ് സിബിഐക്ക് കൈമാറാനുള്ള ഉത്തരവ് വൈകിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. ആഭ്യന്തര സെക്രട്ടറി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു. സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ രേഖകൾ സിബിഐക്ക് കൈമാറാത്തതിൽ വിമർശനവുമായി കുടുംബം രംഗത്തെത്തിയിരുന്നു.
സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ല. അന്വേഷണം വഴിമുട്ടിയതിൽ ഭയമുണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞിരുന്നു. വിജ്ഞാപനം പുറത്തിറക്കിയിട്ടും പെർഫോമ റിപ്പോർട്ട് സിബിഐക്ക് കൈമാറിയിരുന്നില്ല. മുഖ്യമന്ത്രി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ഇമെയിൽ വഴി സർക്കാർ പെർഫോമ റിപ്പോർട്ട് കൈമാറി.
പെർഫോമ റിപ്പോർട്ട് നേരിട്ട് നൽകാൻ ഡി.വൈ.എസ്.പി ഡൽഹിയിലേക്ക പുറപ്പെടും. സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പി എസ് ശ്രീകാന്താണ് ഡൽഹിക്ക് പോകുന്നത്. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സി.ബി.ഐ കേസ് പരിഗണിക്കുക. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും റിപ്പോർട്ട് നൽകാത്തത് വിവാദമായിരുന്നു.
Story Highlights : Death of Sidharthan CM ordered an inquiry into the delay in order to hand over the case to CBI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here