Advertisement

മലപ്പുറം കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകം; സ്വമേധയ കേസെടുക്കാന്‍ ഹൈക്കോടതി

March 26, 2024
Google News 3 minutes Read

മലപ്പുറം കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ സ്വമേധയ കേസെടുക്കാന്‍ നടപടി തുടങ്ങി ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിഷയത്തില്‍ സ്വമേധയ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംഭവം വേദനിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രതികരിച്ചു. സ്വമേധയ കേസെടുക്കാന്‍ ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി.

ചീഫ് ജസ്റ്റിസിന്റെ അനുമതി കിട്ടുന്ന മുറയ്ക്് നാളെ തന്നെ ഹൈക്കോടതി സ്വമേധയ കേസെടുക്കും. രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കാളികാവ് പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തു. കാളികാവ് ഉദിരംപൊയില്‍ രണ്ട് വയസുകാരി മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

Read Also സിദ്ധാര്‍ത്ഥന്റെ മരണം; ആദ്യ വിജ്ഞാപനം ഉള്‍പ്പെടെയുള്ള രേഖകള്‍ അയച്ചതില്‍ ആഭ്യന്തരവകുപ്പിന് പിഴവ്

ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് കുഞ്ഞിനെ മര്‍ദിക്കാന്‍ കാരണമെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്‌റിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെത്തുടര്‍ന്ന് ആശുപത്രി അധിക!ൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു.

മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞു പരുക്കേല്പിച്ചു. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും ശരീരത്തിലുണ്ട്. തലയ്ക്കു ഗുരുതര പരുക്കേറ്റു. തലയില്‍ രക്തം കെട്ടിക്കിടക്കുന്നുണ്ട്. കുഞ്ഞിന്റെ തലയ്ക്ക് മുന്‍പ് മര്‍ദ്ദനമേറ്റപ്പോള്‍ സംഭവിച്ച രക്തസ്രാവമാണ് മരണകാരണം. മര്‍ദ്ദനത്തില്‍ വാരിയെല്ലുകളും പൊട്ടിയിരുന്നു.

Story Highlights : High court to file case on its own in murder of a two and a half year old girl in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here