Advertisement

സ്ഥാനാർഥിയായ ശേഷം വയനാട്ടിലെത്തുന്ന കെ സുരേന്ദ്രന് ഇന്ന് സ്വീകരണം നൽകും

March 26, 2024
Google News 1 minute Read
wayanad welcome k surendran

സ്ഥാനാർഥിയായ ശേഷം വയനാട്ടിൽ എത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഇന്ന് സ്വീകരണം നൽകും. വൈകിട്ട് മൂന്നിന് കൽപ്പറ്റയിലാണ് റാലിയോടുകൂടി സ്വീകരണം നൽകുക. ഇന്ന് വൈകിട്ട് പാർട്ടി നേതാക്കളുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും.

രാഹുൽ ഗാന്ധിക്കെതിരെ ശക്തനായ സ്ഥാനാർഥി വേണമെന്ന കേന്ദ്ര നേതൃത്വത്തിന് നിലപാടാണ് സുരേന്ദ്രനെ വയനാട്ടിൽ മത്സരിപ്പിക്കാൻ കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 68000 വോട്ടുകൾ മാത്രമാണ് എൻഡിഎ മുന്നണിക്ക് ലഭിച്ചിരുന്നത്. ബിഡിജെഎസിൽ നിന്ന് ഇത്തവണ ബിജെപി സീറ്റ് ഏറ്റെടുക്കുകയായിരുന്നു.

Story Highlights: wayanad welcome k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here