സ്വന്തം പറമ്പിലെ തേങ്ങ പറിക്കുന്നതിന് വയോധികയ്ക്ക് സി.പി.ഐ.എം. വിലക്ക്; ഒൻപതുപേർക്കെതിരെ കേസെടുത്തു

കാസർഗോഡ് പാലായിലെ ഊരുവിലക്കിൽ കേസെടുത്തു. ഒൻപതുപേർക്കെതിരെയാണ് കേസെടുത്തത്. രണ്ട് സിപിഐഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. പൊലീസ് നടപടി പറമ്പിൽ തേങ്ങ ഇടുന്നതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ.
വയോധികയുടെ പറമ്പിൽ നിന്ന് തെങ്ങ് പറിക്കുന്നത് സിപിഐഎം പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് നീലേശ്വരം പാലായിലെ എം കെ രാധ പരാതി നൽകി. ശനിയാഴ്ച തെങ്ങിൽ കയറാനെത്തിയ തൊഴിലാളിയെ തൊഴിലാളികൾ തടഞ്ഞതായി പരാതിയിൽ പറയുന്നു. സി.പി.ഐ.എം പ്രവർത്തകർക്കെതിരെ രാധ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു.
പാലായി റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് 2016 മുതൽ പ്രദേശം സംഘർഷാവസ്ഥയിലാണ്. സമീപത്തെ റോഡ് നിർമാണത്തിന് സ്ഥലം വിട്ടുനൽകാത്തതിനാൽ നിയമപരമായ കേസുകൾ നിലനിൽക്കുന്നുണ്ട്.
Story Highlights : cpim prohibits an elderly woman for plucking coconuts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here