കൊച്ചി വാട്ടർ മെട്രോ അടുത്ത മാസം മുതൽ ഫോർട്ട് കൊച്ചിയിലേക്ക്

കൊച്ചി വാട്ടർ മെട്രോ അടുത്ത മാസം മുതൽ ഫോർട്ട് കൊച്ചിയിലേക്ക്. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ്, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണം തുടരുകയാണ്. പദ്ധതി പൂർത്തിയായാൽ 38 ടെർമിനലുകളിലായി 78 വാട്ടർ മെട്രോ ബോട്ടുകളാകും കൊച്ചി നഗരത്തിന്‍റെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ച് സർവ്വീസ് നടത്തുക.
മുളവുകാട് നോർത്ത്, സൌത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ എത്തിയതോടെ വാട്ടർ മെട്രോയ്ക്ക് രണ്ടു റൂട്ടുകൾ കൂടിയാണ് സജ്ജമായിട്ടുള്ളത്. 9 ടെർമിനൽ 5 റൂട്ടുകൾ 13 ബോട്ടുകൾ എന്നിവയാണ് പുതിയതായി നാടിന് സമർപ്പിച്ചിരിക്കുന്നത്.
20 മുതൽ 40 രൂപ നിരക്കിലാകും ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. കഴിഞ്ഞ ഞായറാഴ്ചയാണ് പൊതുജനങ്ങൾക്ക് ഈ റൂട്ടിൽ യാത്രാ സർവ്വീസ് തുടങ്ങിയത്. ഏലൂർ വാട്ടർ മെട്രോ സ്റ്റേഷനിലെ ഉദ്ഘാടനം ദ്വീപ് നിവാസികൾ ഒന്നാകെ ഏറ്റെടുത്തു.
Story Highlights : Kochi Water Metro From Fort Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here