Advertisement

മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

March 27, 2024
1 minute Read
mathew kuzhalnadan appeal today

മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരായ മാത്യു കുഴൽനാടൻ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മാസപ്പടി കേസ് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നൽകി ഹർജിയാണ് പരിഗണിക്കുന്നത്. അഴിമതി നിരോധന നിയമത്തിന്‍റെ വകുപ്പിൽ ഉള്‍പ്പെടുത്തി അന്വേഷിക്കാവുന്ന ആരോപണങ്ങള്‍ ഹർജിയിലില്ലെന്നും, ഹർജി തള്ളണമെന്നും വിജിലൻസ് ഡയറക്ടർ നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗീകരിച്ചില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവർ ഉള്‍പ്പെടെ ഏഴ് പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29 നാണ് മാത്യു കുഴൽനാടൻ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലിൽ സ്വീകരിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകൻ എതിര്‍ത്തിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളി. പിന്നീട് സര്‍ക്കാര്‍ അഭിഭാഷകനോട് ഹര്‍ജിയിൽ മറുപടി നൽകാൻ 15 ദിവസം സമയം അനുവദിക്കുകയായിരുന്നു.

Story Highlights: mathew kuzhalnadan appeal today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top