Advertisement

‘ഇപി ജയരാജനുമായി ബിസിനസ് ബന്ധമില്ല; തെളിവുണ്ടെങ്കിൽ കോടതിയിൽ പോകണം’; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ

March 27, 2024
Google News 2 minutes Read

എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബിസിനസ് ബന്ധമില്ലെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വൈദേകം കമ്പനിയുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചന്ദ്രശേഖർ വെല്ലുവിളിക്കുകയും ചെയ്തു. താൻ ഇൻവെസ്റ്റ് ചെയ്ത കമ്പനി മറ്റൊരു കമ്പനിയിൽ നിക്ഷേപിച്ചാൽ ഉത്തരവാദി ഞാനല്ലെന്ന് രാജീവ് ചന്ദ്രശേഖർ ട്വന്റിഫോർ മീറ്റ് ദ കാൻഡിഡേറ്റ് എന്ന പരിപാടിയിൽ പറഞ്ഞു.

പ്രചരിക്കുന്ന ചിത്രം വ്യാജമായി നിർമിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇത്തരം വ്യാജപ്രചരണങ്ങൾ കോൺഗ്രസിന്റെ തന്ത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊഴിയൂരിലെ പ്രശ്‌നം പരിഹരിച്ചതിൽ ചട്ടലംഘനം ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടത് പ്രശ്‌ന പരിഹരിക്കലായിരുന്നു. അത് ആരെ കണ്ടു നടത്തിയെന്നത് വിഷയമല്ല. ആർക്കും പരിഹിരിക്കാൻ കഴിയുമായിരുന്നെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ ശശി തരൂരിനെ വിമർശിക്കുകയും ചെയ്തു.

Read Also ‘ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജം; സൈന്യത്തെ പിൻവലിച്ച് പൊലീസിന് ക്രമസമാധാന ചുമതല നൽകും’; അമിത് ഷാ

ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം നേതാവ് വിഡി സതീശൻ ആവർത്തിച്ചിരുന്നു. ഭാര്യയ്ക്ക് ഓഹരിയുണ്ടെന്ന് ഇപി ജയരാജൻ തന്നെ സമ്മതിച്ചിട്ടുണ്ട്. വൈദേകം റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ കൈവശമുണ്ട്. അതിന് തന്റെ കയ്യിൽ തെളിവും ചിത്രങ്ങളുമുണ്ട്. തന്റെ കയ്യിൽ ഉള്ള ചിത്രങ്ങൾ ഒറിജിനലാണെന്നും വിഡി സതീശൻ വ്യക്തമാക്കിയിരുന്നു.

Story Highlights : Rajeev Chandrasekhar says no business relationship with LDF convener EP Jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here