ഐപിഎല്‍ റെക്കോര്‍ഡ് നേട്ടത്തില്‍ സണ്‍റൈസേഴ്സ്; മുംബൈയ്ക്കെതിരെ നേടിയ 277 റണ്‍സ് ഐപിഎല്ലിലെ ഉയര്‍ന്ന ടീം ടോട്ടല്‍

ഐപിഎല്ലിലെ റെക്കോര്‍ഡ് ടീം ടോട്ടലുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മുംബൈ ഇന്ത്യന്‍സിനെതിരെ ഹൈദരാബാദ് 277 റണ്‍സ് നേടി. ഇതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ 263 റണ്‍സെന്ന റെക്കോഡാണ് ഹൈദരാബാദ് മറികടന്നത്. ഹെയ്ന്റിച് ക്ലാസ്സെന്‍ (80), അഭിഷേക് ശര്‍മ (63), ട്രാവിസ് ഹെഡ് (62) എന്നിവരുടെ കൂറ്റനടികളോടെ സണ്‍റൈസേഴ്‌സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 277 റണ്‍സിലേക്കെത്തിയത്.
ഹെയ്ന്റിച് ക്ലാസന്‍ 34 പന്തില്‍ നിന്നാണ് പുറത്താകാതെ 80 റണ്‍സെടുത്തത്. ഏഴ് കൂറ്റന്‍ സിക്‌സുകളും നാല് ബൗണ്ടറികളും ക്ലാസന്‍ നേടി. അഭിഷേക് ശര്‍മ 23 പന്തില്‍ 63 റണ്‍സെടുത്തു. ഏഴ് സിക്‌സറുകളും മൂന്ന് ഫോറുമാണ് ശര്‍മയുടെ ബാറ്റില്‍ നിന്ന് പിറന്നത്. 16 പന്തിലാണ് അഭിഷേക് ശര്‍മ അര്‍ധസെഞ്ച്വറി നേടിയത്. ട്രാവിസ് ഹെഡ് 24 പന്തില്‍ 62 റണ്‍സെടുത്തു. മൂന്ന് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും ഹെഡ് നേടി. ആകെ 18 സിക്‌സറുകളാണ് സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്.
Story Highlights : SunRisers Hyderabad hit 277 to post highest total in IPL history
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here