എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് എസ്എഫ്ഐ പ്രവർത്തകരായ ഏഴു പേർക്കെതിരെ കേസെടുത്തത്.
ആയുധം കൊണ്ടുള്ള ആക്രമണം, മർദ്ദനം, മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, തടഞ്ഞു നിർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ഇവിടെ നടക്കുന്നതാണ് യഥാർഥ ഫാസിസമെന്ന് സംഭവത്തിൽ ജി. കൃഷ്ണകുമാർ പ്രതികരിച്ചു. ‘വോട്ട് അഭ്യര്‍ഥിച്ച് പല സ്ഥലങ്ങളിലും പോയിരുന്നു. അതിന്റെ ഭാഗമായാണ് കോളേജിലുമെത്തിയത്. തൊട്ടുമുമ്പ് എതിര്‍ സ്ഥാനാര്‍ഥികളായ മുകേഷും എന്‍.കെ പ്രേമചന്ദ്രനും കോളേജിലെത്തിയിരുന്നു. പക്ഷേ, ഞങ്ങള്‍ വന്നപ്പോള്‍ എസ്.എഫ്.ഐക്കാര്‍ കുറുകെ നിന്ന് കൃഷ്ണകുമാറിന് ഈ കോളേജിലേക്ക് പ്രവേശനമില്ല, നരേന്ദ്രമോദിയുടെ സ്ഥാനാര്‍ഥിക്ക് പ്രവേശനമില്ല എന്ന് പറഞ്ഞു. ഫാസിസം എന്ന് പറഞ്ഞ് യു.പിയിലോട്ടും ഗുജറാത്തിലോട്ടും നോക്കുന്നവര്‍ ഇവിടെ എന്താണ് നടത്തുന്നത്. ഇതാണ് റിയല്‍ ഫാസിസം’, അദ്ദേഹം പറഞ്ഞു.
Story Highlights : Case against SFI activists for blocking NDA candidate G Krishnakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here