Advertisement

‘ഈസ്റ്റര്‍ പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം’: രാജീവ് ചന്ദ്രശേഖർ

March 28, 2024
2 minutes Read

ഈസ്റ്റര്‍ പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. തീരുമാനം പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെട്ടു. ഈസ്റ്റർ അവധി അവകാശമാണ്. അഭ്യർത്ഥനയിൽ മണിപ്പൂർ സർക്കാർ അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

UPA സർക്കാർ രാജ്യത്തെ പിന്നോട്ട് അടിച്ചു. അതിന് ശേഷം മോദി എന്ത് ചെയ്തു. കേരളത്തിൽ LDF സർക്കാർ എന്ത് ചെയ്തു. തൊഴിൽ ഇല്ല, ശമ്പളം ഇല്ല. ദുർബലരായ സർക്കാർ ദുൽബലമായ സാമ്പത്തിക അവസ്ഥ പ്രദാനം ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മണിപ്പൂരിൽ ഈസ്റ്റർ ദിനം പ്രവർത്തി ദിവസമാക്കിയ സർക്കാർ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.സംഘപരിവാർ ന്യൂനപക്ഷത്തെ കാണുന്നത് എങ്ങനെയാണെന്നതിനുളള തെളിവാണ് നടപടി. ഇതൊക്കെ ചെയ്യുന്നവരാണ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

Story Highlights : Rajeev Chandrasekhar on withdrawl of manipur Easter Holiday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top