Advertisement

അമേഠിയും റായ്ബറേലിയുമില്ല; ഒമ്പതാം ഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച കോൺഗ്രസ്

March 29, 2024
Google News 2 minutes Read
Congress Releases 9th List of Candidates Loksabha election 2024

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒമ്പതാം ഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച കോൺഗ്രസ്. രാജസ്ഥാനിൽ 2 സീറ്റിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിച്ചു. പകരം പുതിയ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ രാജസമന്ദിൽ സുദർശൻ റാവത്തിന് പകരം ദാമോദർ ഗുജ്ജർ സ്ഥാനാർഥിയാകും. ഭിൽവാഡയിൽ മുൻ സ്പീക്കർ സിപി ജോഷി സ്ഥാനാർത്ഥിയാകും. ഭിൽവാഡയിൽ ദാമോദർ ജോഷിയായിരുന്നു നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർത്ഥി. ഇതോടെ ആകെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ എണ്ണം 208 ആയി.(Congress Releases 9th List of Candidates )

ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളിലേക്കാണ് കോൺ​ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബെല്ലാരി, ചാമരാജ്‌നഗര്‍, ചിക്കബെല്ലപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ സ്ഥാനാർത്ഥി പ്രഖ്യാപനം.

ബുധനാഴ്ച കോൺ​ഗ്രസ് എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. ഏറെ ശ്രദ്ധിക്കപ്പെടുന്ന റായിബറേലി, അമേഠി മണ്ഡലങ്ങളിൽ ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

Read Also: പിഴയും പലിശയും ചേർത്ത് 1700 കോടി അടയ്ക്കണം; കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

അതേസമയം തെരഞ്ഞടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാർട്ടികൾക്ക് മേലുള്ള നടപടികൾ തുടരുകയാണ് കേന്ദ്രവും അന്വേഷണ ഏജൻസികളും. കോൺഗ്രസിന് ഇന്ന് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു.1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. 2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക. ഡൽഹി ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെയാണ് നടപടി. ജനാധിപത്യവിരുദ്ധവും യുക്തി രഹിതവുമായ നടപടി എന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. നിയമ പോരാട്ടം തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

Story Highlights : Congress Releases 9th List of Candidates Loksabha election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here