Advertisement

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

March 29, 2024
Google News 2 minutes Read

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

Read Also: ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ കെജ്‌രിവാളിനോട് പാസ്‌വേഡ് ആവശ്യപ്പെടാൻ ഇഡി; മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യും

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദായ നികുതി കോൺ​ഗ്രസിന് വീണ്ടും നോട്ടീസ് നൽകിയത്. 2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക. ഡൽഹി ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെയാണ് നടപടി.

Story Highlights : KC Venugopal criticise central government in Income Tax Notice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here