Advertisement

ശോഭാ സുരേന്ദ്രന്റെ പോസ്റ്ററിൽ സിപിഐഎം സ്ഥാനാർത്ഥിയുടെ തല; നടപടിയില്ലെങ്കിൽ സമരം നടത്തുമെന്ന് ശോഭാ സുരേന്ദ്രൻ

March 30, 2024
Google News 1 minute Read

തന്റെ പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നു,എൽഡിഎഫിനെതിരെ ആരോപണവുമായി ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. സിപിഐഎം തന്റെ പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നുവെന്ന് ശോഭാ സുരേന്ദ്രൻ പറയുന്നു. രാഷ്ട്രീയ സംഘർഷമുണ്ടാക്കാൻ എ എം ആരിഫ് ശ്രമിക്കുന്നു.

പ്രശ്‌നത്തിൽ തെരഞ്ഞടുപ്പ് കമ്മീഷൻ ഇടപെടുന്നില്ല. കീറിയ സ്ഥലങ്ങളിൽ ഫ്ലക്സ് ബോർഡുകൾ ഇനിയും വരുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പോസ്റ്ററുകൾ മാറ്റേണ്ടതില്ലെന്നും ഭാവിയിൽ ആരിഫിന് ബിജെപിയിലേക്ക് വരേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

തന്റെ പോസ്റ്ററുകൾ നശിപ്പിക്കുന്നതിന് പിന്നിൽ എഎം ആരിഫിന്‍റെ പ്രത്യേക സംഘമാണെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. നടപടിയില്ലെങ്കിൽ കളക്ടറേറ്റിന് മുന്നിൽ സമരം നടത്തുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

കീറിയ ഫ്ലക്സ് ബോർഡുകളുടെ സ്ഥാനത്ത് ഇന്ന് തന്നെ നിരവധി പോസ്റ്ററുകൾ ഒട്ടിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.ഹരിപ്പാട് ആർകെ ജം​ഗ്ഷന് സമീപത്തും ബസ് സ്റ്റാൻഡിലുമാണ് ശോഭാ സുരേന്ദ്രന്റെ പോസ്റ്ററിനും ഫ്ലക്സ് ബോർ‍ഡുകൾക്കും നേരെ അതിക്രമമുണ്ടായത്.

Story Highlights : Alapuzha Flex Controversy Shoba Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here