Advertisement

ബിജെപിയുമായി ഒരു ബന്ധവുമില്ല; പോസ്റ്റര്‍ പ്രചാരണത്തില്‍ സി കെ നാണു ട്വന്റിഫോറിനോട്

March 31, 2024
Google News 2 minutes Read
CK Nanu says JDS Kerala has no connection with BJP

പോസ്റ്റര്‍ പ്രചാരണം കേരളത്തിലെ നേതാക്കള്‍ അറിഞ്ഞുകൊണ്ടായിരിക്കില്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന ജെഡിഎസ് നേതാവുമായ സി കെ നാണു. കര്‍ണാടകയിലെ നേതൃത്വവുമായി ബന്ധമുണ്ടായിരുന്നെങ്കിലും ബിജെപിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് അതൊഴിവാക്കിയതാണെന്നും സി കെ നാണു ട്വന്റിഫോറിനോട് പറഞ്ഞു. മാത്യു ടി തോമസിന്റെയും കെ കൃഷ്ണന്‍കുട്ടിയുടെയും ചിത്രമാണ് പോസ്റ്ററില്‍ പ്രചരിച്ചത്. ആര്‍ക്കും തങ്ങളുടെ ചിത്രം പതിപ്പിക്കാന്‍ അനുവാദമില്ലെന്ന് മാത്യു ടി തോമസ് പ്രതികരിച്ചു. തന്റേയും കെ കൃഷ്ണന്‍കുട്ടിയുടെയും ചിത്രം പതിപ്പിച്ചാല്‍ കര്‍ണാടകയില്‍ വോട്ട് കിട്ടില്ല. മറ്റ് നിയമവഴികള്‍ തേടുമെന്നും മാത്യു ടി തോമസ് പറഞ്ഞു. പോസ്റ്റര്‍ തയ്യാറാക്കിയത് മലയാളിയാണെന്നും വിഷയത്തില്‍ ഡിജിപിക്ക് പരാതി നല്‍കുമെന്നും ജെഡിഎസ് സംസ്ഥാന ഘടകം പ്രതികരിച്ചു.

കര്‍ണാടകയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിലാണ് മാത്യു ടി തോമസിന്റെയും കെ കൃഷ്ണന്‍കുട്ടിയുടെയും ചിത്രം ഉപയോഗിച്ചത്. ചിത്രം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ജെഡിഎസ് ദേശീയ നേതൃത്വവുമായി യാതൊരു ബന്ധവും തങ്ങള്‍ക്ക് ഇപ്പോഴില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി ്യക്തമാക്കി. തങ്ങള്‍ സ്വതന്ത്ര നിലപാടുമായി സിപിഐഎമ്മിനൊപ്പം മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ പാര്‍ട്ടിയ്ക്ക് ബിജെപിയുമായി ബന്ധം വന്നപ്പോള്‍ തങ്ങള്‍ കേരളത്തില്‍ സംസ്ഥാന കമ്മിറ്റി ചേരുകയും കര്‍ണാടകയിലെ പാര്‍ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് ഒറ്റക്കെട്ടായി തീരുമാനമെടുക്കുകയും ചെയ്തിരുന്നുവെന്ന് മന്ത്രി ആവര്‍ത്തിച്ചു. ഇനി അതില്‍ പ്രത്യേക ചര്‍ച്ചകളുടെ ആവശ്യമില്ല. വിഷയത്തില്‍ കേസ് കൊടുക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നയങ്ങളോട് തങ്ങള്‍ക്ക് ഒരിക്കലും യോജിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ഇടതുമന്ത്രിയുടെ ചിത്രം; തന്റെ ഫോട്ടോ വന്നതെങ്ങനെയെന്ന് അറിയില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസിന്റേയും മന്ത്രി കൃഷ്ണന്‍ കുട്ടിയുടേയും ചിത്രങ്ങളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിലുണ്ടായിരുന്നത്. ജെഡിഎസ് സേവാദള്‍ നേതാവ് ബസവരാജാണ് പോസ്റ്റര്‍ ഇറക്കിയിരുന്നത്. ജെഡിഎസ് ദേശീയതലത്തില്‍ എന്‍ഡിഎയ്‌ക്കൊപ്പമാണെങ്കിലും കേരളത്തില്‍ പാര്‍ട്ടി ഇടതുമുന്നണിയിലാണ്.

Story Highlights : CK Nanu says JDS Kerala has no connection with BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here