Advertisement

ഐ ഫോൺ കെജ്രിവാൾ ഓഫ് ചെയ്ത് വച്ചു, പാസ്വേർഡ് പറയുന്നില്ലെന്ന് ഇ ഡി; ആപ്പിൾ കമ്പിനിയെ ഉടൻ സമീപിക്കും

March 31, 2024
Google News 3 minutes Read
ED asks Apple to help access CM Arvind Kejriwal’s phone

മദ്യനയ അഴിമതിക്കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഫോൺ വിവരങ്ങൾ തേടി ആപ്പിൾ കമ്പിനിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫോണിന്റെ പാസ്വേർഡ് നൽകാൻ അരവിന്ദ് കെജ്രിവാൾ വിസമ്മതിച്ചതിനെ തുടർന്നാണ് ഫോൺ വിവരങ്ങൾ തേടി ഇ ഡി ആപ്പിൾ കമ്പിനിയെ സമീപിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന ആരോപണം ഇ ഡി ആവർത്തിച്ചു. എന്നാൽ ബിജെപിയ്ക്കായി വിവരങ്ങൾ ചോർത്താനാണ് ഇ ഡി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടിയും ആരോപിക്കുന്നു. (ED asks Apple to help access CM Arvind Kejriwal’s phone)

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെതിരെ ഇ ഡി യാതൊരുവിധ ഇലക്ട്രോണിക് തെളിവുകളും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇ ഡി അറസ്റ്റിന് പിന്നാലെ കെജ്രിവാൾ തന്റെ ഐ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചെന്നും പിന്നീട് അത് ഓൺ ചെയ്യുകയോ പാസ്വേർഡ് പങ്കുവയ്ക്കുകയോ ചെയ്തില്ലെന്ന് ഇ ഡി ആരോപിക്കുന്നു. ചില ഇലക്ട്രോണിക് ഡിവൈസുകളും 70000 രൂപയുമാണ് അറസ്റ്റ് വേളയിൽ കെജ്രിവാളിന്റെ വസിതിയിൽ നിന്ന് ഇ ഡി കണ്ടെത്തിയത്.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ ദേശീയ പ്രതിഷേധ സംഗമം നടക്കും.എല്ലാ മുതിർന്ന ഘടകകക്ഷി നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും.മമതാ ബാനർജിക്ക് പകരം പാർട്ടിയുടെ മുതിർന്ന നേതാവ് ടി എം സി യെ പ്രതിനിധീകരിക്കും. രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കൾ പ്രതിഷേധ സം​ഗമത്തിന്റെ ഭാ​ഗമാകും.

Story Highlights : ED asks Apple to help access CM Arvind Kejriwal’s phone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here