ആര്‍ഷോ അവിടെ വരാറുണ്ടായിരുന്നെന്ന് മകന്‍ പറഞ്ഞിട്ടുണ്ട്, എട്ടുമാസം അവനെ സൈന്‍ ചെയ്യിക്കുമ്പോള്‍ ആര്‍ഷോ അത് കണ്ട് രസിച്ചോ? സിദ്ധാര്‍ത്ഥന്റെ പിതാവ്

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ്. സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ ചതിച്ചെന്ന് ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. സിദ്ധാര്‍ത്ഥന് നീതി കിട്ടാന്‍ തങ്ങള്‍ കുടുംബത്തോടെ പ്രക്ഷോഭത്തിന് ഇറങ്ങാന്‍ പോകുകയാണ്. ക്ലിഫ് ഹൗസില്‍ പോയി സമരം ചെയ്യും. ഭാര്യയുടെ ആരോഗ്യസ്ഥിതി നേരെയായാല്‍ ഒരുമിച്ച് സമരത്തിനിറങ്ങുമെന്നും പിതാവ് വ്യക്തമാക്കി. ഏറെ വൈകാരികമായാണ് ജയപ്രകാശ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചത്. (Sidharthan’s father jayaprakash against state government and pinarayi vijayan)
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അവിടെ വരാറുണ്ടായിരുന്നെന്ന് മകന്‍ പറഞ്ഞ് അറിയാമെന്ന് ജയപ്രകാശ് പറയുന്നു. രാവിലെയും വൈകിട്ടും എന്റെ മകനെ വിളിച്ചുവരുത്തി ഒപ്പിടുവിക്കുമ്പോള്‍ ആര്‍ഷോ ഇതെല്ലാം കണ്ട് രസിക്കുകയായിരുന്നോ എന്ന് ജയപ്രകാശ് ചോദിച്ചു. എട്ട് മാസം കൊണ്ട് മകന്‍ ഇതെല്ലാം അനുഭവിക്കുകയാണ്. ശരീരം മുറിയാതെ ചതവുണ്ടാക്കാനുള്ള നക്‌സലുകള്‍ക്ക് സമാനമായ ട്രെയിനിംഗാണ് അവര്‍ക്കെല്ലാവര്‍ക്കും കിട്ടിയിരിക്കുന്നതെന്നും ജയപ്രകാശ് ആഞ്ഞടിച്ചു.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞ് പറ്റിച്ചെന്നും ജയപ്രകാശ് പറയുന്നു. ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ടിലും നടപടിയൊന്നും ഉണ്ടായില്ല.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വകലാശാല ഡീനും മൃഗസംരക്ഷണ വകുപ്പും മറുപടി പറയണമെന്ന് ജയപ്രകാശ് പറയുന്നു. സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാനാണ് സര്‍വകലാശാല ശ്രമിച്ചത്. എന്നാല്‍ ആ സമയത്ത് ചാന്‍സലര്‍ ഇടപെട്ടു. ഏത് ഉന്നതരോടും ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു ഭയവുമില്ലെന്നും ജയപ്രകാശ് കൂട്ടിച്ചേര്‍ത്തു. ഇന്നത്തോടെ മകന്റെ ചടങ്ങുകള്‍ കഴിഞ്ഞെന്നും തനിക്കുള്ള എല്ലാ ബന്ധനങ്ങളും മാറിയെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Sidharthan’s father jayaprakash against state government and pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here