Advertisement

പാരസെറ്റാമോളും അസിത്രോമൈസിനും ഉൾപ്പെടെ 800ലധികം മരുന്നുകളുടെ വില വർധിക്കുന്നു

March 31, 2024
Google News 1 minute Read
tablets prize will increase next month

പാരസെറ്റമോളും അസിത്രോമൈസിനും ഉൾപ്പെടെ അവശ്യമരുന്നുകളുടെ വില വർധിക്കുന്നു. ഏപ്രില്‍ 1 മുതല്‍ വിലവർധന പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വ്യക്തമാക്കി.

വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങി അവശ്യമരുന്നുകളുടെയൊക്കെ വില വർധിക്കും. അമോക്‌സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്‌സൈഡ്, സെഫാഡ്രോക്‌സിന്‍, സെറ്റിറൈസിന്‍, ഡെക്‌സമെതസോണ്‍, ഫ്‌ലൂക്കോണസോള്‍, ഫോളിക് ആസിഡ്, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍ തുടങ്ങിയവയൊക്കെ വിലവർധിക്കുന്ന മരുന്നുകളുടെ പട്ടികയിലുണ്ട്.

കഴിഞ്ഞ വർഷം മരുന്നുകളുടെ വില 12 ശതമാനം വർധിപ്പിച്ചിരുന്നു. 2022ൽ 10 ശതമാനമായിരുന്നു വർധന.

Story Highlights: tablets prize will increase next month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here