അദാനിയും അംബാനിയും ആദ്യമായി ബിസിനസില്‍ കൈകോര്‍ക്കുന്നത് രാജ്യത്തെ ഊര്‍ജവ്യവസായത്തില്‍

രാജ്യത്തെ ഏറ്റവും ധനികരായ വ്യവസായികളായ ഗൗതം അദാനിയും മുകേഷ് അംബാനിയും തമ്മില്‍ ആദ്യമായി കൈകോര്‍ക്കുന്നത് ഊര്‍ജ വ്യവസായത്തില്‍. അദാനി പവര്‍ ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള മഹാന്‍ എനര്‍ജന്‍ ലിമിറ്റഡിന്റെ മധ്യപ്രദേശിലെ 5 കോടി ഇക്വിറ്റി ഷെയറുകള്‍ റിലയന്‍സ് വാങ്ങുന്നതാണ് ഇരുകമ്പനികളും തമ്മിലുള്ള ധാരണ. ഡീല്‍ വഴി 500 മെഗാ വാട്ട് വൈദ്യുതി സ്വന്തം ആവശ്യത്തിനായി എടുക്കാനുള്ള അനുവാദവും റിലയന്‍സിന് ലഭിക്കും. 10 രൂപ മുഖവിലയുള്ള 5 കോടി ഓഹരികളാണ് റിലയന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. (Ambani, Adani Collaborate For First Time: Reliance Picks Stake In Adani Power Project)
600 മെഗാവാട്ട് ശേഷിയുള്ള മഹാന്‍ എനര്‍ജന്‍ ലിമിറ്റഡില്‍ 26 ശതമാനം നിക്ഷേപം നടക്കുന്നത് ഇലക്ട്രിസിറ്റി റൂള്‍സിലെ ചട്ടങ്ങള്‍ക്ക് അനുസൃതമായി തന്നെയാണെന്ന് റിലയന്‍സ് വ്യക്തമാക്കി. 20 വര്‍ഷത്തേക്കാണ് റിലയന്‍സ് ഈ വൈദ്യുതി വാങ്ങല്‍ കരാറുണ്ടാക്കിയിരിക്കുന്നത്. മഹാന്‍ എനര്‍ജന്‍ ലിമിറ്റഡില്‍ നിക്ഷേപം നടത്തുക വഴി അദാനിയ്ക്ക് ലഭിക്കുന്ന അതേ കുറഞ്ഞ നിരക്കില്‍ തന്നെ അംബാനിയ്ക്കും വൈദ്യുതി ലഭ്യമാകാന്‍ തുടങ്ങും. മുന്‍പ് റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് 10 രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോഴിത് 3.5 രൂപ മുതല്‍ 4 രൂപ വരെ മാത്രമാണ്.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
മോദി സര്‍ക്കാര്‍ അധികാരത്തിലേറി 2021ന്റെ പകുതിയോടെയാണ് മധ്യപ്രദേശിലെ എസ്സാര്‍ പവര്‍ എന്ന വൈദ്യുതി പ്ലാന്റ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഊര്‍ജ മേഖലയിലെ കമ്പനികളുടെ ഏറ്റെടുക്കല്‍ അദാനി തുടരുന്ന പശ്ചാത്തലത്തിലാണ് മഹാന്‍ എനര്‍ജന്‍ ലിമിറ്റഡ് സ്ഥാപിതമാകുന്നത്. മധ്യപ്രദേശില്‍ നിന്നും എളുപ്പത്തില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വൈദ്യുതി വിതരണം ചെയ്യാമെന്ന് അദാനി കണക്കുകൂട്ടിയിരുന്നു. 2022-23, 2021-22, 2020-21 സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റഡ് സ്റ്റാന്‍ഡ് എലോണ്‍ ഫിനാന്‍ഷ്യല്‍ സ്‌റ്റേറ്റ്‌മെന്റ് പ്രകാരം മഹാന്‍ എനര്‍ജന്‍ ലിമിറ്റഡിന്റെ വിറ്റുവരവ് യഥാക്രമം. 2,730.68 കോടി, 1,393.59 കോടി, 692.03 കോടി എന്നിങ്ങനെയായിരുന്നു.
Story Highlights : Ambani, Adani Collaborate For First Time: Reliance Picks Stake In Adani Power Project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here