ഐപിഎല്ലിൽ രോഹിത് ശർമയുടെ വിക്കറ്റ് വീഴ്ച ആഘോഷിച്ചതിന് പിന്നാലെ ആക്രമണം; 63 കാരൻ മരിച്ചു

ഐപിഎല്ലിൽ രോഹിത് ശർമയുടെ വിക്കറ്റ് വീഴ്ച ആഘോഷിച്ചതിന് പിന്നാലെ സുഹ്യത്തിന്റെ ആക്രമണത്തിന് ഇരയായ അറുപത്തിമൂന്നുകാരൻ മരിച്ചു. ചെന്നൈ സൂപ്പർ കിംഗ്ലിന്റെ ആരാധകനായ മഹാരാഷ്ട്രയിലെ കോലാപ്പൂർ സ്വദേശി ബഡോപാന്ത് ടിബിലേ ആണ് മരിച്ചത്. ( csk fan murdered by two mumbai indians supporters after celebrating rohit sharma wicket )
മുംബൈ ഇന്ത്യൻസും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ ബുധനാഴ്ച നടന്ന മൽസരം ടി.വിയിൽ കാണുന്നതിനിടെ ആണ് തർക്കമുണ്ടായത്. രോഹിത് ശർമയുടെ വിക്കറ്റ് വീണത് ചെന്നൈ ടീമിന്റെ ആരാധകൻ കൂടിയായ ബഡോപാന്ത് ആഘോഷമാക്കി. ഇതിനെ മുംബൈ ആരാധകനായ സുഹൃത്ത് ബൽവന്ത് എതിർത്തു. തർക്കത്തിന് പിന്നാലെ ബന്ധുവായ സാഗറിനെയും കൂട്ടി വന്ന ബൽവന്ത്, മരക്കട്ടയും വടിയും ഉപേയോഗിച്ച് ബഡോപാന്തിനെ മർദിക്കുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെയാണ് ബഡോപാന്ത് മരിച്ചത്. സുഹൃത്തിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്ത പൊലീസ് ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി.
Story Highlights : csk fan murdered by two mumbai indians supporters after celebrating rohit sharma wicket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here