Advertisement

ഈസ്റ്റർ അനുഭവം പുനർവായിക്കുന്ന ​ഗാനം ‘കൈവിട്ടതെന്തിനു ദേവാ?’ പ്രകാശനം ചെയ്തു

April 1, 2024
Google News 2 minutes Read

സമകാലിക ചരിത്രപശ്ചാത്തലത്തിൽ യേശുക്രിസ്തുവിൻ്റെ ക്രൂശീകരണത്തെയും പുനരുത്ഥാനത്തെയും പുനർവായിക്കുന്ന ‘കൈവിട്ടതെന്തിനു ദേവാ?’ പ്രകാശനം ചെയ്തു. ക്രിസ്തുവിനെ പോലെ കുരിശിന്റെ വേദന അനുഭവിക്കുന്നവുരുടെ ഉത്ഥാനം ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്ന കാലത്ത് അവരുടെ സം​ഗീതമാണ് ഈ ​ഗാനം. എന്നാൽ അത് ദൈന്യതയുടെയും നിസംഗതയുടെയും സംഗീതമല്ല. അധികാര വർഗ്ഗം മുദ്രവച്ച കല്ലറകളുടെ തകർച്ചക്കായി പ്രതിബദ്ധരായവരുടെ ഉണർത്തുപാട്ടാണ്, ​ഗാനരചനയും സം​ഗീതവും നിർവഹിച്ച സന്തോഷ് ജോർജ് ജോസഫ് പറഞ്ഞു.

രശ്മി വിക്രമാണ് ഈ ഗാനമാലപിച്ചത്. ബാബു ജോസ് ഓർക്കസ്ട്രേഷനും പ്രോഗ്രാമിംഗും നിർവ്വഹിച്ചു. തിരുവനന്തപുരത്ത് എസ്എസ് ഡിജിറ്റൽ സ്റ്റുഡിയോയിൽ റിക്കാർഡിംഗും മിക്സിംഗും നടന്നു. സെവൻഫോക്കസ് വിശാഖ് കാമറയും എഡിറ്റിംഗും നിർവ്വഹിച്ചു. റെസൺസ് മ്യൂസിക് എന്ന ബാനറിലാണ് ഗാനം റിലീസ് ചെയ്തിട്ടുള്ളത്.

Story Highlights : Kaivitathenthinu Deva Easter song released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here