നന്ദിയാൽ പാടുന്നു ദൈവമേ…; ഈസ്റ്റർ ഗാനവുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും

ഈസ്റ്റർ ദിനത്തിൽ ഭാര്യ രാധികയോടൊപ്പം പാടിയ ക്രിസ്തീയ ഗാനം പുറത്തുവിട്ട് തൃശ്ശൂർ ലോക്‌സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി. പീഡാനുഭവ സ്മരണകളുൾപ്പെട്ട ഗാനമാണ് പുറത്തിറക്കിയത്. സംഗീതലോകത്തിന് വേണ്ടി തനിക്ക് ചെയ്യാൻ പറ്റുന്നതാണ് ചെയ്തതെന്ന് ഗാനം പുറത്തുവന്നതിന് പിന്നാലെ സുരേഷ് ഗോപി പ്രതികരിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ഗാനം പുറത്തുവിട്ടത്.
‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന് ആരംഭിക്കുന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. ഫാദർ ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ എഴുതിയ വരികൾക്ക് ജോക്സ് ബിജോയിയാണ് സംഗീതം നൽകിയിരിക്കുന്നത്. യേശുദേവന്റെ പീഡനങ്ങളും ഒടുവിൽ പ്രത്യാശയുടെ വെളിച്ചമേകി ഉയിർത്തെഴുന്നേറ്റ നിമിഷവും ഗാനത്തിൽ വിവരിക്കുന്നുണ്ട്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഗാനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ഗായികകൂടിയായ ഭാര്യ രാധികയോടൊപ്പവും തനിയെയും ഈ ഗാനം സുരേഷ് ഗോപി ആലപിച്ചിട്ടുണ്ട്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഗാനം രചിച്ചിരിക്കുന്നത് ഫാ. ഡോ. ജോയൽ പണ്ടാരപ്പറമ്പിലാണ്. തൃശ്ശൂർ കുരിയച്ചിറ സ്വദേശി ജേക്സ് ബിജോയ് ആണ് ഈണം നൽകിയിരിക്കുന്നത്. എല്ലാ വിശ്വാസി സമൂഹത്തിനും ഈസ്റ്റർ ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : Suresh Gopi Easter song Released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here