സിറിയയിൽ ഇറാൻ കോൺസുലേറ്റിൽ ആക്രമണം; മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു

സിറിയയിലെ ഇറാൻ കോൺസ്റ്റുലേറ്റിൽ ഇസ്രായേൽ വ്യോമാക്രമണം. കോൺസ്റ്റലേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ഇറാൻ കമാൻഡർ മുഹമ്മദ് റേസയും കൊല്ലപ്പെട്ടതായി വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് സിറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാൻ എംബസിക്ക് സമീപത്തുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്.
കോൺസുലേറ്റ് കെട്ടിടമാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ കെട്ടിടം പൂർണ്ണമായി തകർന്നിട്ടുണ്ട്. ഇറാൻ റെവല്യൂഷണറി ഗാർഡ് കമാന്‍റർ മുഹമ്മദ് റേസ സഹേദിയടക്കമുള്ളവർ കൊല്ലപ്പെട്ടെന്ന വാർത്ത അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ആക്രമണം സംബന്ധിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നയതന്ത്ര കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഗസ്സ യദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ ആസൂത്രിത നീക്കത്തിന്റെ തുടര്‍ച്ചയാണ് കോണ്‍സുലേറ്റ് ആക്രമണമെന്നും ഇറാന്‍ കുറ്റപ്പെടുത്തി.
ഇസ്രായേലില്‍ അല്‍ ജസീറ ചാനലിന് വിലക്കേര്‍പ്പെടുത്താനുള്ള കരട് നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കി. സൈന്യം പിന്‍വാങ്ങിയ ഗസ്സയിലെ അല്‍ശിഫ ആശുപത്രിയില്‍ അവശേഷിച്ചത് ഹൃദയഭേദകമായ കാഴ്ചകളാണ്. നെതന്യാഹുവിന്റെ രാജിക്കായി ഇസ്രായേലില്‍ പ്രക്ഷോഭം ശക്തമായി കൊണ്ടിരിക്കുകയാണ്.
Story Highlights : 11 People Killed in Israeli Attack on Iranian Consulate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here