Advertisement

സംസ്ഥാനത്തിന് കടമെടുക്കാനാവുക 33,597 കോടി രൂപ; നിലപാട് കടുപ്പിച്ച് കേന്ദ്രം

April 2, 2024
Google News 2 minutes Read

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലെ സുപ്രിം കോടതി തീരുമാനത്തിന് പിന്നിൽ നിലപാട് കടുപ്പിക്കാൻ കേന്ദ്രം. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 23000 കോടി രൂപ കുറവാണ് ഇത്തവണ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുക. വിഷയം കോടതി വിട്ടുവീഴ്ച്ച വേണ്ട എന്നാണ് കേന്ദ്ര നിലപാട്. സംസ്ഥാനത്തിന് കടമെടുക്കാനാവുക 33,597 കോടി രൂപ.

10,722 കോടി കടുമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്തിനായില്ലെന്ന് സുപ്രിംകോടതി പറഞ്ഞതും തിരിച്ചടിയാണ്. കേരളത്തിനെതിരായ കേന്ദ്രവാദം ശരിവച്ച കോടതി, ഇനിയും കടമെടുക്കാന്‍ അവകാശമുണ്ടെന്ന സംസ്ഥാനത്തിന്റെ വാദം തെറ്റെന്ന് വിലയിരുത്തി. അവകാശമുള്ള തുകയിലെ കേരളത്തിന്‍റെ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ബെഞ്ച് കണ്ടെത്തിയത്,ചർച്ചകളിൽ സംസ്ഥാനം നേടിയ മേൽക്കൈ ഇല്ലാതാക്കും.

അധിക വായ്പ എടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്‌ഥാനത്തിനായില്ലെന്ന് വിധി പകര്‍പ്പിൽ പറയുന്നു. 10722 കോടി കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശമാണ് സംസ്ഥാനത്തിന് ബോധ്യപ്പെടുത്താൻ കഴിയാതെ പോയത്.2023-24 സാമ്പത്തിക വർഷത്തിൽ ഇടക്കാല ആശ്വാസമായി കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിനുള്ള പണം ലഭ്യമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാണു കോടതി ആവശ്യം തള്ളിയത്. ജസ്‌റ്റിസ് സുര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2017-20 വരെ കേരളം അധികമായി കടമെടുത്തെന്ന കേന്ദ്രവാദം ശരിവച്ച സുപ്രിംകോടതി കേരളത്തിൻ്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി. കേരളത്തിന് എതിരായ കേന്ദ്രവാദം ശരിയാണെന്നും അധികമായി സംസ്‌ഥാനത്തിനു കടമെടുക്കാൻ അവകാശമില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.

Story Highlights : Kerala can borrow Rs 33,597 crore From Center

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here