Advertisement

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ തിരികെ പ്രവേശിപ്പിക്കുന്നില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രതിഷേധവുമായി പി.ബി അനിത

April 2, 2024
Google News 2 minutes Read
pb anitha protest before kozhikode medical college

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രതിഷേധവുമായി ഐസിയു പീഡനക്കേസിൽ അതിജീവിതക്കൊപ്പം നിന്ന സീനിയർ നഴ്‌സിംഗ് ഓഫീസർ പി.ബി അനിത. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ തിരികെ പ്രവേശിപ്പിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇന്ന് ഉപവസിച്ചത്. സർക്കാർ തലത്തിൽ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. ( pb anitha protest before kozhikode medical college )

ഏപ്രിൽ ഒന്നുമുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതുപ്രകാരം ഇന്നലെ സിസ്റ്റർ പി ബി അനിത മെഡിക്കൽ കോളേജിൽ എത്തി. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല എന്ന് നേഴ്‌സ് ആയ പി വി അനിത പറയുന്നു. ഇതോടെയാണ് രാവിലെ ഉപവാസ സമരം ആരംഭിച്ചത്.

സർക്കാർ പ്രതികളെ സഹായിക്കുകയാണെന്ന് ഐസിയുപി പീഡന കേസിലെ അതിജീവിത അറിയിച്ചു.

2023 മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽ വെച്ച് യുവതി പീഡനത്തിനിരയായത്. സംഭവത്തിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയതിന് പിന്നാലെയാണ് അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. പ്രിൻസിപ്പൽ ഓഫിസിന് മുന്നിലെ പ്രതിഷേധം നാളെയും തുടരും.

Story Highlights : pb anitha protest before kozhikode medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here