ഒരു ഗോൾ ലീഡിൽ നിന്ന് രണ്ട് ചുവപ്പ് കാർഡും രണ്ട് ഗോൾ വ്യത്യാസത്തിൽ പരാജയവും: നാണംകെട്ട് ബ്ലാസ്റ്റേഴ്സ്

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. ആറ് ഗോളുകളും രണ്ട് ചുവപ്പുകാർഡും കണ്ട മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുട്ടുമടക്കിയത്. തുടക്കത്തിൽ ഒരു ഗോളിനു ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സ് ദയനീയമായി പരാജയപ്പെട്ടത്.
23ആം മിനിട്ടിൽ ഫെഡോർ സെർണിച്ചിലൂടെ ലീഡെടുത്ത ബ്ലാസ്റ്റേഴ്സിന് 45ആം മിനിട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് ജീക്സൺ സിംഗ് പുറത്തായത് തിരിച്ചടിയായി. ഇഞ്ചുറി ടൈമിൽ കരൺജിത് വഴങ്ങിയ പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ച് സൗൾ ക്രെസ്പോ ഈസ്റ്റ് ബംഗാളിനെ ഒപ്പം എത്തിച്ചു. ആദ്യ പകുതി 1-1ന് അവസാനിച്ചു.
46ആം മിനിട്ടിൽ ദിമിത്രിയോസിനെയും 56ആം മിനിട്ടിൽ സെർണിച്ചിനെയും പിൻവലിച്ചതോടെ ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണം അവസാനിച്ചു. 71ആം മിനിട്ടിൽ ക്രെസ്പോയുടെ രണ്ടാം ഗോൾ. മത്സരത്തിൽ ആദ്യമായി ഈസ്റ്റ് ബെംഗാളിന് ലീഡ്. 74ആം മിനിട്ടിൽ നവോച്ച സിംഗും ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി. തുടർന്ന് 82ആം മിനിട്ടിലും 87ആം മിനിട്ടിലും മഹേഷ് സിംഗ് വല ചലിപ്പിച്ചതോടെ ബ്ലാസ്റ്റേഴ്സിൻ്റെ പരാജയം പൂർണമായി. 84ആം മിനിട്ടിലെ ഒരു സെൽഫ് ഗോൾ ആണ് പരാജയഭാരം കുറച്ചത്.
Story Highlights: kerala blasters lost east bengal isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here