Advertisement

കെ കെ ശൈലജ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

April 3, 2024
Google News 1 minute Read
TP MURDER is not an election issue; KK Shailaja

കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ എൽ ഡി എഫ് സ്ഥാനാർഥികളായ എളമരം കരീമും കെ കെ ശൈലജയും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എൽ ഡി എഫ് നേതാക്കൾക്കൊപ്പം കോഴിക്കോട് കളക്ടറേറ്റിൽ എത്തി, 11 മണിക്കാണ് ഇരുവരും പത്രിക സമർപ്പിക്കുക.

ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്. ഇതുവരെ എല്ലാവരും നൽകിയ സ്നേഹവും കരുതലുമാണ് എന്റെ കരുത്ത്. തുടർന്നും നിങ്ങളുടെ സ്നേഹ വാത്സല്യം എന്നോടൊപ്പം ഉണ്ടാവണമെന്ന് കെ ശൈലജ പ്രതികരിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ശൈലജ ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിലും വടകര കോടതിക്ക് സമീപമുള്ള ഗാന്ധി പ്രതിമയിലും പുഷ്പചക്രം അർപ്പിച്ചാണ് പത്രിക നൽകാനെത്തുക. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർഥികളും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.

എളമരം കരീം ജില്ലാ കളക്ടർക്കും ശൈലജ കോഴിക്കോട് എ ഡി എമ്മിനും നാമനിർദ്ദേ പത്രിക നൽകും. എളമരം കരീം 7 മണിക്ക് നടുവട്ടത്ത് പേരോത്ത് രാജീവൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് കോഴിക്കോട് കടപ്പുറം രക്തസാക്ഷി മണ്ഡപത്തിൽ സ്വാതന്ത്ര്യ സമര പോരാളികൾക്കും സ്മരണാഞ്ജലി അർപ്പിക്കും.

Story Highlights : KK Shailaja will Submit Nomination Papers today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here