അമേഠിയിൽ നിന്ന് രാഹുൽ ഒളിച്ചോടി; വയനാട്ടിലേക്ക് പോയത് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കണ്ടിട്ടെന്ന് രവിശങ്കർ പ്രസാദ്

രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് ഒളിച്ചോടിയെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും കൂടുതൽ ഉള്ളതിനാലാണ് രാഹുൽ വയനാട്ടിലേക്ക് പോയത് എന്നും വാർത്താസമ്മേളനത്തിൽ രവിശങ്കർ പ്രസാദ് ആരോപിച്ചു.
“രാഹുൽ ഗാന്ധി എന്തിനാണ് അമേഠിയിൽ നിന്ന് ഒളിച്ചോടിയത്? നേരത്തെ, അദ്ദേഹം അവിടെ നിന്ന് വിജയിച്ചതാണ്. ഈ സീറ്റിനെ അദ്ദേഹത്തിൻ്റെ പിതാവും അമ്മാവൻ സഞ്ജയ് ഗാന്ധിയും പ്രതിനിധീകരിച്ചതാണ്. ഇവിടെ പോരിനിറങ്ങാൻ അദ്ദേഹത്തിന് ധൈര്യം ഉണ്ടാകണമായിരുന്നു. എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി വയനാട് തിരഞ്ഞെടുത്തതെന്ന് നിങ്ങൾക്കറിയാമോ? മുസ്ലീങ്ങളും ക്രിസ്ത്യാനികളും കൂടുതലായി അവിടെ ഉള്ളതിനാലാണ്. എന്നാൽ ഇത്തവണ അദ്ദേഹത്തിൻ്റെ പോരാട്ടം കടുക്കുമെന്ന് സർവേകൾ സൂചിപ്പിക്കുന്നു.
വയനാട്ടിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. എൽഡിഫ് സ്ഥാനാർത്ഥിയായി സിപിഐ ദേശീയ നേതാവ് ആനി രാജയും എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമാണ് മത്സരിക്കുക.
Story Highlights: Rahul Gandhi ran away from Amethi Ravi Shankar Prasad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here