Advertisement

കെജ്‌രിവാൾ രാജിവെക്കില്ല; മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളെയും ഇഡി വേട്ടയാടുന്നു: സഞ്ജയ് സിംഗ്

April 3, 2024
Google News 1 minute Read
sanjay singh kejriwal pinarayi

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗിന് പാർട്ടി ആസ്ഥാനത്ത് ഉജ്ജ്വല വരവേൽപ്. അരവിന്ദ് കെജ്‌രിവാൾ രാജിവെക്കില്ല എന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സഞ്ജയ് സിംഗ് അറിയിച്ചു.. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളെയും ഇഡി വേട്ടയാടുകയാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

ബിജെപിയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ല. നരേന്ദ്രമോദി ചെവി തുറന്നുകേൾക്കൂ. ആം ആദ്മിയുടെ മന്ത്രിയും പ്രവർത്തകരും നേതാക്കളും അരവിന്ദ് കെജ്‌രിവാളിനൊപ്പമാണ്. അധിക നാൾ ബിജെപിയുടെ ഏകാധിപത്യം നീളില്ല. അധികനാൾ നിങ്ങളെ വാഴിക്കില്ല. ബിജെപി നേതാക്കൾ ഓർത്തുവെച്ചോ. ഡൽഹിയുടെ ജനങ്ങൾക്കായി പ്രവർത്തിച്ചതിനാണ് കെജ്‌രിവാൾ അടക്കം നേതാക്കളെ ജയിലിലടച്ചത്. ഡൽഹിയിലെ 2 കോടി ജനങ്ങൾക്ക് വേണ്ടിയാണ് കെജ്‌രിവാൾ പ്രവർത്തിക്കുന്നത്. എഎപി പിറവിയെടുത്തത് പ്രക്ഷോഭത്തിൽ നിന്നാണ്. ഒന്നിനെയും ഭയപ്പെടില്ലെന്ന് ഓർത്തോളൂ. ബിജെപിക്ക് മറുപടി നൽകേണ്ട സമയം ആഗതമായി. രാജ്യത്തുടനീളമുള്ള എല്ലാ അഴിമതിക്കാരെയും അവർ ചേർത്തുപിടിച്ചു.

മോദി ഗുജറാത്തിൽ ടെന്റ് കൊണ്ടുള്ള സ്കൂൾ ആണ് നിർമിച്ചത്. ഞങ്ങളുടെ സർക്കാർ ഡൽഹിയിൽ ശീതികരിച്ച സ്കൂളുകൾ പണിതു. അരവിന്ദ് കെജ്‌രിവാൾ രാജിവെക്കില്ല. ഡൽഹിയിലെ 2 കോടി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളെയും ഇഡി വേട്ടയാടുന്നു എന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.

Story Highlights: sanjay singh kejriwal pinarayi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here