Advertisement

‘കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കും, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം റദ്ദാക്കും’; സിപിഐഎം പ്രകടനപത്രിക

April 4, 2024
Google News 1 minute Read

സിപിഐ എം പ്രകടനപത്രിക പുറത്തിറക്കി. ഭരണഘടന സംരക്ഷിക്കുമെന്നും ഭരണഘടന അനുശാസിക്കുന്ന മതേതര തത്വവും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.യു എ പി എ യും പിഎംഎൽഎ യും റദ്ദാക്കുമെന്നും ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും, നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം റദ്ദാക്കും.

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി ഭരണമാണ് മോദി സര്‍ക്കാരിന്റേതെന്ന് സിപിഐഎം പ്രകടന പത്രിക പുറത്തിറക്കിയ ശേഷം സീതാറാം യെച്ചൂരി പറഞ്ഞു. യു എ പി എ യും പിഎംഎല്‍എ യും റദ്ദാക്കുമെന്നും ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും, നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കും. ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കും.സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ നീതി വേഗത്തിലാക്കും.സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കും.പൗരന്മാർക്ക് മേലുള്ള ഡിജിറ്റൽ നിരീക്ഷണം അവസാനിപ്പിക്കും എന്നിവയാണ് പ്രകടന പത്രിയിൽ പറയുന്ന പ്രധാന നിർദേശങ്ങൾ.

സിപിഐഎം പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ

യുഎപിഎയും പിഎംഎല്‍എയും റദ്ദാക്കും

ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും

ജമ്മുകാശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തും

സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കും

ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ നീതി വേഗത്തിലാക്കും

സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കും

പൗരന്മാര്‍ക്ക് മേലുള്ള ഡിജിറ്റല്‍ നിരീക്ഷണം അവസാനിപ്പിക്കും

സംസ്ഥാങ്ങളുടെ ഭരണഘടനാ അവകാശം സംരക്ഷിക്കും

മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന 3 പേരുടെ വിദഗ്ധ സമതി ഗവര്‍ണറെ തെരഞ്ഞെടുക്കും

താങ്ങുവില ഉറപ്പാക്കാന്‍ നിയമം നിര്‍മാണം

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇരട്ടിയാക്കും

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലെ നഗര തൊഴിലുറപ്പ് പദ്ധതിക്കും, തൊഴിലില്ലായ്മ വേതനത്തിനും നിയമം

കേന്ദ്രം പിരിക്കുന്ന ടാക്‌സിന്റെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക്

സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശം സംരക്ഷിക്കും

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവന നിര്‍ത്തലാക്കും

ജാതി സര്‍വ്വേ നടപ്പാക്കും

വിദ്വേഷ പ്രസംഗത്തിനെതിരെ ശക്തമായ നിയമനിര്‍മാണം

Story Highlights : CPIM Release Loksabha Polls Manifesto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here