ഏതോ എംഎൽഎയെ നാട്ടുകാർ വഴക്കിട്ട് ഓടിക്കുന്നത് താനെന്ന തരത്തിൽ പ്രചരിപ്പിക്കുന്നു; ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി എഎം ആരിഫ്

വ്യാജ വീഡിയോ പ്രചരണത്തിനെതിരെ എഎം ആരിഫ് എംപി. ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പരാതി കൈമാറി. ഏതോ എംഎൽഎയെ നാട്ടുകാർ വഴക്കിട്ട് ഓടിക്കുന്നത് താനെന്ന തരത്തിൽ വ്യാജമായി പ്രചരിപ്പിക്കുകയാണെന്ന് ആരിഫ് പറഞ്ഞു.
കോൺഗ്രസും ബിജെപിയും മത്സരിച്ച് വിഡിയോ പ്രചരിപ്പിക്കുന്നു. ജോ ജോസഫിനെതിരെ അന്ന് വ്യാജ പ്രചരണം നടത്തിയത് കോൺഗ്രസ് നേതാവായിരുന്നു. ഇത് പ്രചരിപ്പിച്ച ആളെയും പിടിക്കും. കോൺഗ്രസിന്റെ ഔദ്യോഗിക പേജ് വഴിയും പ്രചരിപ്പിക്കുന്നു. ശബരിമലയെ പറ്റിയുള്ള പ്രസംഗം നടുക്ക് വച്ച് കട്ട് ചെയ്ത് വ്യാജമായി പ്രചരിപ്പിക്കുന്നു എന്നും ആരിഫ് പ്രതികരിച്ചു.
Story Highlights: fake video am ariff complaint
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here