Advertisement

കേരളത്തിൽ 290 സ്ഥാനാർഥികൾ; ഏറ്റവുമധികം സ്ഥാനാർഥികൾ തിരുവനന്തപുരത്ത്, പത്രിക സൂക്ഷ്‌മ പരിശോധന ഇന്ന്

April 5, 2024
Google News 1 minute Read
In Kerala 290 candidates submitted nomination loksabha poll 2024

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്ന്. 20 ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നായി പത്രിക സമർപ്പിച്ചത് 290 പേർ. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച 252 നാമനിർദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ആകെ 499 പത്രികകൾ ഇതുവരെ ലഭിച്ചു.ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ നാമനിർദേശ പത്രികകൾ നൽകിയത് തിരുവനന്തപുരത്താണ്. എട്ടുപേർ പത്രിക നൽകിയ ആലത്തൂരാണ് കുറവ് സ്ഥാനാർഥികളുള്ളത്. വെള്ളിയാഴ്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ എട്ടിന് നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും.

നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ള സ്ഥാനാർഥികളുടെ മണ്ഡലം തിരിച്ചുള്ള വിവരം:

തിരുവനന്തപുരം 22, ആറ്റിങ്ങൽ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂർ 15, ആലത്തൂർ 8, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂർ 18, കാസർഗോഡ് 13.

Story Highlights : lok sabha election 2024 total candidates in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here