ഇന്ത്യയുടെ ബ്ലാക് മാജിക് തലസ്ഥാനമായ മയാങ്; പ്രേതസേവയുടെ കേന്ദ്രം; മലയാളി ദമ്പതിമാര്‍ ഇറ്റാനഗര്‍ തെരഞ്ഞെടുത്തതിന് പിന്നില്‍?

മരണാനന്തര ജീവിതത്തോടും ആഭിചാരക്രിയകളോടുമുള്ള ആഭിമുഖ്യമാണ് അരുണാചല്‍ പ്രദേശില്‍ മലയാളി ദമ്പതിമാരുടേയും സുഹൃത്തിന്റെയും മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന് അഞ്ചര മണിക്കൂര്‍ യാത്ര ചെയ്താല്‍ അസമിലെ മയാങ് എന്ന ഗ്രാമത്തിലെത്താം. ഇന്ത്യയുടെ ‘ബ്ലാക്ക് മാജിക് തലസ്ഥാനം’ എന്നാണ് മയാങ് അറിയപ്പെടുന്നത്. (Mayong The capital of Black Magic in India)
ബ്രഹ്മപുത്ര നദിക്കരയില്‍ പോബിതോറ വന്യജീവിസങ്കേതവുമായി ചേര്‍ന്നു കിടക്കുന്നയിടമാണ് മായങ്. സുന്ദമെങ്കിലും ദുര്‍മന്ത്രവാദത്തിന്റേയും ആഭിചാരക്രിയകളുടേയും നരബലിയുടേയും പ്രേതസേവയുടെയുമെല്ലാം കേന്ദ്രമായാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. അസമിലെ കാമാഖ്യ ക്ഷേത്രത്തില്‍ നിന്ന് മായങ്ങിലേക്ക് 46 കിലോമീറ്റര്‍ ദുരമേയുള്ളു.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
മഹാഭാരതത്തില്‍ പോലും മായങ് ഗ്രാമത്തെപ്പറ്റി പരാമര്‍ശമുണ്ട്. ഭീമന് ഹിഡൂംബിയില്‍ ജനിച്ച ഘടോത്ക്കചന് ശക്തി ലഭിച്ചത് മായങ്ങില്‍ നിന്നാണെന്നാണ് മഹാഭാരതത്തില്‍ പറയുന്നത്. 1330ല്‍ മുഹമ്മദ് ഷായുടെ ഒരു ലക്ഷത്തോളം വരുന്ന പടയാളികള്‍ മായങ്ങിലെ കാടുകളില്‍ ആഭിചാരക്രിയയിലൂടെ അപ്രത്യക്ഷമായെന്നും കഥകളുണ്ട്. ഔറംഗസീബിന്റെ കാലത്തെ രാജ ചരിത്രകാരനായ മിര്‍സ മുഹമ്മദ് ഖാസിമിന്റെ ആലംഗീര്‍ നാമയിലും മായങ്ങിലെ ആഭിചാരക്കാരുടെ വര്‍ണനകളുണ്ട്. പണ്ടു കാലത്ത് നരബലിയ്ക്കായി ഉപയോഗിച്ചിരുന്ന വാളുകളും മൂര്‍ച്ചയേറിയ വസ്തുക്കളുമെല്ലാം സമീപകാലത്ത് പുരാവസ്തുപര്യവേഷകര്‍ കണ്ടെത്തി. രാജമായങ്ങിലുള്ള സെന്‍ട്രല്‍ മ്യൂസിയം ആന്റ് റിസര്‍ച്ച് സെന്ററില്‍ ആഭിചാരക്രിയ സംബന്ധിച്ച പല വസ്തുക്കളും പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.
ആഭിചാരക്രിയകളും ദുര്‍മന്ത്രവാദവും നിരോധിക്കപ്പെട്ടെങ്കിലും മായങ്ങിലെ മന്ത്രവാദികളുടെ പിന്മുറക്കാര്‍ ഇപ്പോഴും ചികിത്സകരുടെ രൂപത്തില്‍ ഇവിടെയുണ്ട്. ബേസ് അഥവാ ഓജ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ദുര്‍മന്ത്രവാദികളുടെ തലസ്ഥാനമെന്ന ലേബല്‍ വന്നതോടെ മായങ്ങിന്റെ കഥകളറിയാന്‍ വിദേശനാടുകളില്‍ നിന്നു പോലും ആളുകള്‍ ഇവിടെയെത്തുന്നുണ്ട്.
Story Highlights :Mayong The capital of Black Magic in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here