Advertisement

തൃക്കാക്കര വൈസ് ചെയർമാൻ സ്വകാര്യ ബാങ്കിൽ നിന്നും 50 ഗിഫ്റ്റ് കൂപ്പണുകൾ വാങ്ങി; വീഴ്ച്ച സംഭവിച്ചെന്ന് സ്ഥിരീകരിച്ച് തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ

April 5, 2024
Google News 2 minutes Read
thrikakkara municipality gift coupon controversy

പണക്കിഴിക്ക് പിന്നാലെ യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയിൽ ഗിഫ്റ്റ് കൂപ്പൺ വിവാദം. ചെയർപേഴ്‌സണും – ഭരണസമിതിയും അറിയാതെ വൈസ് ചെയർമാൻ പി.എം യൂനസ് സ്വകാര്യ ബാങ്കിൽ നിന്നും 50 ഗിഫ്റ്റ് കൂപ്പണുകൾ വാങ്ങിയെന്ന് ആരോപണം. വൈസ് ചെയർമാന് വീഴ്ച്ച സംഭവിച്ചെന്ന് സ്ഥിരീകരിച്ച് തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ രാധാമണി പിള്ള 24 നോട്. പിഎം യൂനസ് രാജിവെക്കണമെന്ന് പ്രതിപക്ഷം. ( thrikakkara municipality gift coupon controversy )

തൃക്കാക്കര നഗരസഭയിലെ ബഡ്ജറ്റിനോട് അനുബന്ധിച്ചാണ് പി എം യൂനസ് സ്വകാര്യ ബാങ്കിൽ നിന്നും 5000രൂപയുടെ 50 കൂപ്പൺ കൈപ്പറ്റിയത്. എന്നാൽ കൗൺസിലോ ചെയർപേഴ്‌സാണോ ഇക്കാര്യം അറിഞ്ഞിട്ടില്ല. കൂപ്പൺ ചില കൗൺസിലർമാർക്ക് മാത്രം വിതരണം ചെയ്യുകയും ചെയ്തു. സംഭവം വിവാദം ആയതിന് പിന്നാലെ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ബാങ്കിൽ എത്തി അന്വേഷണം നടത്തി. കൂപ്പണ് പണം നൽകിയ കാര്യം ബാങ്ക് അധികൃതർ സമ്മതിച്ചു. മുസ്ലിംലീഗിന്റെ പ്രതിനിധിയായ പി എം യൂനസിന് വീഴ്ച സംഭവിച്ചെന്ന് ചെയർപേഴ്‌സനും സമ്മതിച്ചു.

Read Also: ‘ദീപ്തിയാണ് ജയരാജനെ പോയി കണ്ടത്’; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ദീപ്തി ഉമാ തോമസിനു വോട്ട് ചെയ്തില്ലെന്ന് ടിജി നന്ദകുമാർ

സത്യപ്രതിജ്ഞാലഗനം നടത്തിയ വൈസ് ചെയർമാൻ രാജിവെക്കണമെന്ന് പ്രതിപക്ഷം. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധമാർച്ച് നടത്തി.

2021ൽ കൗൺസിലർമാർക്ക് പണക്കിഴി നൽകിയതുമായി ബന്ധപ്പെട്ട് തൃക്കാക്കര മുൻചെയര്‌പേഴ്‌സനെതിരെ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് പുതിയ വിവാദം.

Story Highlights : thrikakkara municipality gift coupon controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here