തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു; 20 ഓളം പേർ ചികിത്സയിൽ

തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു ഇരുപതോളം പേർ ജില്ലയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി. ആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ ആരോപണവുമായി പ്രതിപക്ഷ രംഗത്ത്. ( jaundice grips thrikakkara )
തൃക്കാക്കര നഗരസഭയ്ക്ക് കീഴിലെ വിവിധ വാർഡുകളിലായി ഇരുപതോളം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്റെ വാർഡിൽ തന്നെ ഒരു കുടുംബത്തിലെ നാലുപേർ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സ തേടി. മഞ്ഞപ്പിത്ത വ്യാപനം തുടരുമ്പോഴും നഗരസഭ വേണ്ട മുൻകരുതലുകൾ എടുക്കുന്നില്ല എന്നാണ് ആരോപണം.
ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം കൃത്യമായി പരിശോധനകൾ നടത്തുന്നില്ല.കുടിവെള്ളക്ഷാമം നേരിടുന്ന തൃക്കാക്കരയിലെ വിവിധ മേഖലകളിൽ ടാങ്കറുകളിലാണ് ആണ് വെള്ളം എത്തിക്കുന്നത്. ഇങ്ങനെ എത്തിക്കുന്ന കുടിവെള്ളം ഉപയോഗയോഗ്യമാണോ എന്ന് നഗരസഭ പരിശോധിക്കേണ്ടതുണ്ട് അത്തരം പരിശോധനകൾ ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പോലും ഇനിയും നഗരസഭയുടെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടില്ലെന്നും മഞ്ഞപ്പിത്തം വ്യാപിക്കുന്ന സാഹചര്യത്തിൽ നഗരസഭ മുൻകരുതലുകൾ സ്വീകരിക്കാൻ തയ്യാറാകണമെന്നുമാണ് ആവശ്യം.
Story Highlights : jaundice grips thrikakkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here